. ഡ്രീംവേള്‍ഡിനും ചാലക്കുടിക്കും ഇടയിലാണ് മുതലയെ പ്രളയം മൂലം ഉപേക്ഷിച്ച വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെയാണ് കണ്ടെത്തിയത്

ചാലക്കുടിയില്‍ വീട്ടില്‍ നിന്നും മുതലയെ കണ്ടെത്തി. ഡ്രീംവേള്‍ഡിനും ചാലക്കുടിക്കും ഇടയിലാണ് മുതലയെ പ്രളയം മൂലം ഉപേക്ഷിച്ച വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെയാണ് മുതലയെ കണ്ടെത്തിയത്. വീടിന്‍റെ അടുത്തുള്ള ഷെഡ്ഡില്‍ നിന്നാണ് മുതലയെ ഇന്നലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടെത്തിയത്. ഇവിടെ കുടുങ്ങി കിടക്കുന്ന മുതലയെ പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ബന്ധനത്തിലാക്കി. 

ഇന്ന് വൈകീട്ടോടെ മുതലയെ ഏറ്റെടുത്ത വനം വകുപ്പ് വാഴച്ചാലിന് അടുത്ത് ഇവയെ പുഴയില്‍ വിട്ടു. ഇതേ സമയം വാഴച്ചാല്‍ മേഖലയില്‍ മുതല സാധാരണമാണ്. ഇവ മലവെള്ളപാച്ചിലില്‍ ഒലിച്ച് ചാലക്കുടി ഭാഗത്ത് എത്തിയതായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. കണ്ടെത്തിയ മുതല പെണ്‍മുതലയും, ഗര്‍ഭിണിയുമായിരുന്നുവെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്.