കിലോക്ക് 40 രൂപ പ്രകാരമായിരുന്നു വിൽപ്പന. ഉച്ച സമയത്ത് തോട്ടത്തില്‍ ആളില്ലാത്തപ്പോൾ കാക്കകള്‍ കൂട്ടത്തോടെ എത്തി കൊത്തി നശിപ്പിക്കുകയായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കര്‍ഷകന്റെ 2000 കിലോ തണ്ണിമത്തന്‍ കാക്കകൾ കൊത്തി നശിപ്പിച്ചു. മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിന്‍റെ തണ്ണിമത്തന്‍ കൃഷിയാണ് കാക്കകള്‍ നശിപ്പിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വെട്ടുകാട്ട് പുരയിടത്തില്‍ ഒരു ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷിയിറക്കിയിരുന്നത്. മികച്ച വിളവും ലഭിച്ചു. 

കിലോക്ക് 40 രൂപ പ്രകാരമായിരുന്നു വിൽപ്പന. ഉച്ച സമയത്ത് തോട്ടത്തില്‍ ആളില്ലാത്തപ്പോൾ കാക്കകള്‍ കൂട്ടത്തോടെ എത്തി കൊത്തി നശിപ്പിക്കുകയായിരുന്നു. ആവശ്യക്കാര്‍ എത്തുമ്പോള്‍ മാത്രമായിരുന്നു വിളവെടുപ്പ്. കാക്കകള്‍ വില്ലനായപ്പോള്‍ വെള്ളിയാഴ്ച മുഴുവന്‍ തണ്ണിമത്തനും വിളവെടുത്തു. എന്നാൽ, വിപണന മാർഗമില്ലാതെ സുനില്‍ വിഷമത്തിലാണ്.