വയനാട്: നാടൻ തോക്കുമായി വനമേഖലയിൽ വച്ച് സിആർപിഎഫ് ജവാനും സുഹൃത്തും പിടിയിൽ. മുത്തങ്ങ ഫോസ്റ് റേഞ്ചിൽ തോട്ടാമൂലയിൽ വച്ചാണ് മണിപ്പൂർ സിആർപിഎഫ് മണിപ്പൂർ ബറ്റാലിയൻ ജവാൻ സുജേഷിനെയും വിപിനെയും വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവർക്കെതിരെ അനധികൃതമായി ആയുധം കൈവശം വച്ചതിനും വന്യജീവി വേട്ടയാടല്‍ നിയമപ്രകാരവും കേസെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മുത്തങ്ങ അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.