ദുബായിലേക്ക് കയറ്റിയയക്കാൻ കൊണ്ടുവന്ന നിലവാരമില്ലാത്ത തുണിയാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്.

കൊച്ചി : വല്ലാർപാടം തുറമുഖത്ത് 1.20 കോടി രൂപയുടെ തുണി പിടികൂടി. ദുബായിലേക്ക് കയറ്റിയയക്കാൻ കൊണ്ടുവന്ന നിലവാരമില്ലാത്ത തുണിയാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. കേന്ദ്ര സർക്കാരിന്റെ കയറ്റുമതി സബ്സിഡി നേടുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ വിലകൂട്ടി കാണിച്ച് കയറ്റുമതിക്ക് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. തിരുപ്പൂരെ വിനായക എന്ന സ്വകാര്യ സ്ഥാപനമാണ് കയറ്റുമതിയ്ക്കായി തുണി കൊണ്ടുവന്നത്. കൊണ്ടുവന്ന തുണിക്ക് 20 ലക്ഷത്തിൽ കൂടുതൽ മൂല്യമില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. 

കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ, മരണം പീഡന കേസിൽ വിധി വരാനിരിക്കെ

YouTube video player