നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തിന്‍റെ പേരില്‍ സൈബല്‍ ആക്രമണമുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതിയിൽ രണ്ട് കേസുകളാണ് ഇന്നലെ എടുത്തിരുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് മോശം സന്ദേശമയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 

നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തിന്‍റെ പേരില്‍ സൈബല്‍ ആക്രമണമുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിൽ രണ്ട് കേസുകളാണ് ഇന്നലെ എടുത്തിരുന്നത്. മേയറുടെ ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ക്കെതിരെയാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്. 

അതേസമയം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്