കേരള പോലീസിന്റെ സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ പ്രവേശനോത്സവത്തിൽ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും. സൈബർ ഭീഷണികളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: സൈബർ ഭീഷണിയിൽ നിന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിന് വേണ്ടി കേരള പോലീസിന് കീഴിലെ സൈബർ ഡോം നടപ്പാക്കുന്ന പദ്ധതിയായ കിഡ് ഗ്ലൗ പ്രോജക്ടിന്റെ ഭാഗമായി പ്രവേശനോത്സവത്തിൽ തന്നെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും. പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി സ്കൂൾ പ്രവേശന ദിനത്തിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15,,402-ത്തിലധികം വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളാണ് അധ്യാന വർഷം ആരംഭിക്കുന്ന ജൂൺ 2 ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലുന്നത്. 'സൈബർ പ്രതിജ്ഞ” ചൊല്ലി സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ ജീവിതം നയിക്കുമെന്ന് പ്രതിജ്ഞയെടുക്കും.
സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത്. തുടർഘട്ടമായി സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലേക്കും കിഡ് ഗ്ലോവ് പദ്ധതിയും സൈബർ പ്രതിജ്ഞാ പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ രോഗമിച്ചുകൊണ്ടിരിക്കുകയാണ്.