ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കിലും വിജയിച്ചില്ല.
കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും വന്‍ ജ്വല്ലറി കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാരാടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സിയ ഗോള്‍ഡ് വര്‍ക്‌സ് എന്ന സ്ഥാപനത്തില്‍ മോഷണം നടന്നത്. അരക്കിലോയിലധികം വെള്ളി ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. ജ്വല്ലറിയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കിലും വിജയിച്ചില്ല.
താമരശ്ശേരി പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഒന്നിലേറെ മോഷ്ടാക്കള്‍ ഉണ്ടെന്നാണ് നിഗമനം. പരാതിക്കാരുടെ മൊഴികള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി. രണ്ട് മാസം മുന്‍പാണ് താമരശ്ശേരിയില്‍ റെന ഗോള്‍ഡ് എന്ന ജ്വല്ലറിയില്‍ മോഷണം നടന്നത്. ഇവിടെ നിന്നും 55 പവനോളം സ്വര്‍ണം മോഷ്ടിക്കപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയത്.
ഈ കവര്‍ച്ച നടന്ന ജ്വല്ലറിയുടെ 700 മീറ്ററോളം അകലെ മാത്രമാണ് വീണ്ടും സമാന രീതിയിലുള്ള മോഷണം നടന്നിരിക്കുന്നത്. സിയ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അര കിലോ വെള്ളിയുമായി കടന്നുകളയുകയായിരുന്നു. ജ്വല്ലറിയിലെ ലോക്കര്‍ പൊളിക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ വന്‍ മോഷണം നടക്കുമായിരുന്നു. ഇക്കഴിഞ്ഞ ജനുവരി ജ്വല്ലറിയില്‍ നിന്നും അമ്പത്തഞ്ച് പവന്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പ്രതികളെയും പൊലീസ് പിടികൂടുകയും, സംഭവത്തില്‍ നാല്‍പതു പവനോളം സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തിരുന്നു.
'പെട്ടു മോനെ...'; തിരക്കേറിയ റെസ്റ്റോറന്‍റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് യുവാവ് ക്യാമറയിൽ കുടുങ്ങി
