തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂരിൽ വീടിനുളിൽ 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാവുനിന്നകുഴിയിൽ ബിജു(41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  ബിജുവിന്റെ സഹോദരി രാവിലെ വീട്ടിൽ എത്തിയപ്പോൾ ആണ് മൃതദേഹം കണ്ടത്.

ജീർണിച്ച് പുഴുവരിച്ച നിലയിൽ കിടപ്പുമുറിയുടെ മൂലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ ദുരൂഹതകൾ ഒന്നുമില്ല എന്നു പോലീസ് പറഞ്ഞു. വീട് അകത്തു നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. ഫോറൻസിക് അധികൃതർ സ്ഥലത്തു പരിശോധന നടത്തുകയാണ്