Asianet News MalayalamAsianet News Malayalam

കാസർകോട് ഉദുമയിൽ അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ

ഉദുമ സ്വദേശി റുബീന (30) മകൾ  നയന മറിയ (5) എന്നിവരാണ് മരിച്ചത്. 

dead bodies found mother and daughter kasaragod sts
Author
First Published Sep 15, 2023, 2:08 PM IST

കാസർകോഡ്: കാസർകോട് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകൾ 
അനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. കളനാട് അരമങ്ങാനം അമരാവതി താജുദ്ദീന്‍റെ ഭാര്യയാണ് റുബീന. അഞ്ചുവയസ്സുള്ള മകളുമായി കിണറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലാണ്. ഇവരെ കാണാതായതിനെ തുടര്‍ന്ന് വീടിനടുത്തുള്ള കിണറിന് സമീപം ചെരിപ്പുകള്‍  കണ്ടെത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുടംബത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ല. ഇവര്‍ക്ക് സാന്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്. 

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

 

 

Follow Us:
Download App:
  • android
  • ios