കായംകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണയ്ച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ആലപ്പുഴ: കായംകുളത്ത് വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. കായംകുളം പാലസ് വാർഡിൽ മുരുകേശൻ എന്നയാളുടെ വീട്ടിലാണ് അഗ്നിബാധ ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണയ്ച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പിടിച്ചത് എന്ന് ഫയർ ഫോഴ്സ് പറഞ്ഞു. രാത്രിയിൽ ആൾ താമസം ഇല്ലാത്ത വീട്ടിലാണ് തീ പിടിത്തം ഉണ്ടായത്.
14കാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 141 വർഷം കഠിന തടവ്