പരിസരവാസികള്‍ക്ക് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപെട്ടതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ എത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് വീടിനുളളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സുല്‍ത്താന്‍ബത്തേരി: അമ്പലവയലിൽ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ. വി റെജിമോന്‍ (51) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പരിസരവാസികള്‍ക്ക് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപെട്ടതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് വീടിനുളളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ സ്വീകരിച്ച പൊലീസ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


