കാഞ്ഞിരപ്പിളളി സ്വദേശി അഭിജിത് (21) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. യുവാവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് പൊലീസ്.
കൊച്ചി: കൊച്ചിയിൽ അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കലാഭവൻ റോഡിലെ ക്വാർട്ടേഴ്സിലാണ് കാഞ്ഞിരപ്പിളളി സ്വദേശി അഭിജിത്തിന്റെ (21) മൃതദേഹം കണ്ടെത്തിയത് . യുവാവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.



