മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണുണ്ടായിരുന്നത്. സമീപത്ത് നിന്ന് ബാഗും ലഭിച്ചിരുന്നു.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ (Thamarassery Churam) ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് ആറുമണിയോടെ ചുരത്തില്‍ കണ്ടെത്തിയത്. ബസ് യാത്രക്കാരാണ് ആദ്യം യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണുണ്ടായിരുന്നത്. സമീപത്ത് നിന്ന് ബാഗും ലഭിച്ചിരുന്നു.മൃതദേഹത്തില്‍ നിന്നും ലഭിച്ച മൊബൈലിൽ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നതിനുള്ള നമ്പര്‍ ലഭിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയതിന് ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കും.

കോഴിക്കോട് ഒരേ കയറിൽ യുവാവും പത്താംക്ലാസുകാരിയും തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ (Hanged to Death) കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവർ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാർ പറഞ്ഞു. കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിൻ്റെ മകനാണ് അഭിനവ്. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിൻ്റയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി. ഒരു സഹോദരനുണ്ട്. 

വാഹനം പണയം വച്ചതിനേച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു, ബിനോയി കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്ന് മുത്തശ്ശി

കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ (Infant Murder) ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ബിനോയി കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്ന് മുത്തശ്ശി സിപ്സി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെയും കുട്ടികളെ ബിനോയിക്കൊപ്പം നിർത്തിയിട്ടുണ്ട്. തന്റെ വണ്ടി ബിനോയി പണയം വച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിനാകും കുഞ്ഞിനെ കൊന്നതെന്നാണ് കരുതുന്നത്. പാല് തലയിൽ കേറിയെന്നാണ് ബിനോയി വിളിക്കുമ്പോൾ പറഞ്ഞത്, വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നറിഞ്ഞത് സ്റ്റേഷനിൽ നിന്ന് പറഞ്ഞപ്പോൾ മാത്രമാണെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മുത്തശ്ശി സിപ്സി പറയുന്നു. 

എന്നാല്‍ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തർക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് കേസില്‍ അറസ്റ്റിലായ ജോൺ ബിനോയി ഡിക്രൂസ് പറയുന്നത്. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്.

'സിപ്സിയുടെ വഴിവിട്ട ബന്ധങ്ങള്‍, മറയാക്കി കുട്ടികള്‍' ; രണ്ടരവയസുകാരിയുടെ കൊലപാതകം, ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചിയിൽ രണ്ടു വയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന (Murder) സംഭവത്തിൽ പ്രതി ജോൺ ബിനോയി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുന്നത്. മോഷണം ലഹരി അടക്കം നിരവധിക്കേസുകളില്‍ പ്രതികളാണ് ഇവര്‍. സിപ്സി ഒരു അടിമയെപ്പോലെ ഉപയോഗിക്കുന്നതിന്‍റെ വൈര്യമാണ് പ്രതി ജോൺ ബിനോയി ഡിക്രൂസ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രഥമികമായി ലഭിച്ച മൊഴികളില്‍ നിന്നും ലഭിക്കുന്ന സൂചന. ലഹരി മരുന്ന് ഇടപാടുകൾക്കു മറയായാണു സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനും. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കാനും ഇതാണ് ഇവര്‍ എടുത്തിരുന്ന രീതി. കൊല്ലപ്പെട്ട നോറയുടെ മാതാവ് ഡിക്സി ഇത് എതിര്‍ത്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധങ്ങള്‍ കാരണം ഡിപ്സി ഭര്‍ത്താവ് സജീവുമായി അകന്നാണ് കഴിഞ്ഞിരുന്നത്.