സമീപത്തുള്ള പെൺകുട്ടിയുടേതാണ് ചത്ത നായ. ഇന്ന് രാവിലെ മുതൽ നായയെ കാണ്മാനില്ലായിരുന്നു.

പത്തനംതിട്ട: വെച്ചുച്ചിറയിൽ നായയോട് (Dog) ക്രൂരത. ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടി വിട്ടു. ചത്ത നായയുടെ തൊടൽ ഉപയോഗിച്ചാണ് നായയുടെ ദേഹത്ത് കെട്ടിയിട്ടത്. നായയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. തൊടൽ അഴിക്കാൻ ശ്രമിച്ച ചാത്തൻതറ സ്വദേശി ചന്ദ്രന് നായയുടെ കടിയേറ്റു. ആരാണ് നായയുടെ മൃതദേഹം ഇത്തരത്തിൽ കെട്ടിയിട്ടതെന്നതിൽ വ്യക്തതയില്ല. ചത്ത നായ സമീപത്തുള്ള പെൺകുട്ടിയുടേതാണ്. ഇന്ന് രാവിലെ മുതൽ നായയെ കാണാനില്ലായിരുന്നു.