മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

തൃശ്ശൂർ: നവജാതശിശുവിന്റെ മൃതദേഹം (Infant dead body) കനാലിൽ കണ്ടെത്തി. തൃശ്ശൂർ (Thrissur) പൂങ്കുന്നത്തിന് (Poonkunnam) സമീപം എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവല്ലയിൽ 13 വയസുകാരി ആറ്റിൽ ചാടി മരിച്ചു

തിരുവല്ല നെടുമ്പ്രത്ത് 13 വയസുകാരി മണിമല ആറ്റിൽ ചാടി മരിച്ചു. കല്ലുങ്കൽ സ്വദേശി നമിത ആണ് മരിച്ചത്. പഠിക്കാൻ പറഞ്ഞതിനെ തുടർന്ന് വീട്ടിൽ തർക്കമുണ്ടായതാണ് ആത്മഹത്യക്ക് കാരണം. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also: ഗോവയിൽ പോര് മുറുകുന്നു; കോൺ​ഗ്രസ് വിട്ട എംഎൽഎ ഇന്ന് തൃണമൂലിലേക്ക്, കെജ്രിവാളും സംസ്ഥാനത്ത്