മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ചെറിയ പാലത്തിന് മുകളിൽ നിന്നും ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. വിറകുവെട്ട് തൊഴിലാളി ആറാട്ടുതറ വടക്കേവീട്ടില്‍ ചന്ദ്രന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.  ഫയര്‍ഫോഴ്‍സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.