മാന്നാർ കുട്ടം പേരൂർ സ്വദേശിയായ വിശ്വജിത്തി (16) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച വിശ്വജിത്ത്. 

ആലപ്പുഴ: ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാന്നാർ കുട്ടം പേരൂർ സ്വദേശി ശ്രീകുമാറിന്‍റെ മകന്‍ വിശ്വജിത്തി (16) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തറയിൽ കടവ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കൂട്ടുകാർക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു വിശ്വജിത്ത്. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച വിശ്വജിത്ത്. അമ്മ: അനിത, സഹോദരന്‍: അശ്വിജത്ത്