പന്തീരാങ്കാവ് അറപ്പുഴ പാലത്തിൽ നിന്ന്  ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു. പന്തീരാങ്കാവ് മീത്തൽ ചെറുകാട് പറമ്പ് കെ. മനീഷ (18) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

രാവിലെ പതിനൊന്നരയോടെയാണ് മനീഷ ചാലിയാര്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുന്നത് ലോറി ഡ്രൈവറാണ് കണ്ടത്. ഇയാള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പുഴയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിന്‍റെ സ്കൂബ ഡൈവിങ്ങ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മൃതദേഹം കണ്ടെടുത്തത്.