തിരുവനന്തപുരം സ്‌കൂബ ഡൈവിങ് സംഘം തുടർച്ചയായ രണ്ടാമത്തെ ദിവസത്തെ തിരച്ചിലിനിടെ കണ്ടെത്തിയത്
തിരുവനന്തപുരം: രണ്ടു ദിവസം മുൻപ് കുലശേഖരം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ 24 ന് രാത്രി കുലശേഖരം പാലത്തിൽ നിന്നും കരമനയറ്റിൽ ചാടി ആത്മഹത്യ ചെയ്ത തുളസി (60) എന്നയാളുടെ മൃതദേഹം ആണ് ഫയർ ആൻഡ് റെസ്ക്യൂ തിരുവനന്തപുരം സ്‌കൂബ ഡൈവിങ് സംഘം തുടർച്ചയായ രണ്ടാമത്തെ ദിവസത്തെ തിരച്ചിലിനിടെ കണ്ടെത്തിയത്.
ഇന്നു രാവിലെ 10 മണിയോടുകൂടിയാണ് തുളസി പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും ഏകദേശം 2.5 കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന ദിവസം തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ സംഘം രാത്രി 1 മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ കുത്തൊഴുക്കും മഴവെള്ളവും കാരണം കണ്ടെത്താനായിരുന്നില്ല. ഗ്രേഡ് എ എസ് ടി ഒ സുഭാഷിന്റെ നേതൃത്വത്തിൽ സുജയൻ, സന്തോഷ്, ലിജു, സജാദ്, വിജിൻ, എന്നിവരും സ്പെഷ്യൽ ടാസ്ക് സേനാംഗങ്ങൾ ആയ പ്രതോഷ്, രതീഷ്, സജി എന്നിവരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read more: മകൻ കാനഡയിൽ അപകടത്തിൽ മരിച്ചു; വിഷമം താങ്ങാനാവാതെ ജീവനൊടുക്കി ഡോക്ടറായ മാതാവ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
