തിരുവമ്പാടിയിലെ സോഡ നിര്‍മാണ കേന്ദ്രം മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തി. അതേസമയം, മുക്കം നഗരസഭയിലും കാരശേരി പഞ്ചായത്തിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടരുകയാണ്.  

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ സോഡ നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടി. സംഭവത്തെ തുടർന്നുള്ള പരിശോധനയിൽ തിരുവമ്പാടിയിലെ സോഡ നിര്‍മാണ കേന്ദ്രം മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി. അതേസമയം, മുക്കം നഗരസഭയിലും കാരശേരി പഞ്ചായത്തിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടരുകയാണ്. 

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുക്കം കടവ് പാലത്തിന് സമീപത്ത തട്ടുകടയിൽ നിന്നും മുക്കം മുത്തേരി സ്വദേശി വിനായക് എന്ന യുവാവ് വാങ്ങിയ ജീരക സോഡയിലായിരുന്നു ചത്ത എലിയെ കണ്ടത്തിയത്. സോഡ കുടിച്ചു തുടങ്ങിയ ഉടന്‍ യുവാവിന് രുചി വ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ചര്‍ദ്ദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായ വിനായകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് സോഡ നിര്‍മാണ കേന്ദ്രത്തിൽ പരിശോധന നടത്തി.പരിശോധനയിൽ തിരുവമ്പാടിയിലെ ഈ സോഡ നിര്‍മാണ കേന്ദ്രം മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തുകയായരുന്നു. തുടർന്ന് അധികൃതർ സോഡ നിർമാണ കേന്ദ്രം പൂട്ടുകയായിരുന്നു.

ഐഡി കാർഡ് സ്വയമുണ്ടാക്കി, ജോറായി ടിക്കറ്റ് പരിശോധന, ഷൊർണൂർ - നിലമ്പൂർ ട്രെയിനിൽ ടിടിഇ ചമഞ്ഞ യുവാവ് പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8