Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങള്‍ക്ക് എന്നും അസുഖം, വിട്ടുമാറാത്ത അവസ്ഥ; കാരണം കണ്ടെത്തി, രക്ഷിതാക്കള്‍ ഭയപ്പാടില്‍

ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പർ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിൽ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികൾക്ക് കുടിക്കാൻ ഈ വാട്ടർ ടാങ്കറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്.

dead rats found in anganwadi water tank
Author
Thrissur, First Published Aug 16, 2022, 8:52 AM IST

തൃശൂര്‍: തൃശൂര്‍ ചേലക്കര അംഗന്‍വാടിയിലെ കുഞ്ഞുങ്ങള്‍ക്ക് എന്നും അസുഖം. രക്ഷിതാക്കള്‍ പല ആശുപത്രികളിൽ കാണിച്ചിട്ടും മാറ്റമില്ല. ഒടുവില്‍ കുട്ടികളുടെ രക്ഷിതാക്കൾ അംഗന്‍വാടിയില്‍ എത്തി വാട്ടർ ടാങ്ക് പരിശോധിച്ചു. ഞെട്ടിത്തരിച്ച് നില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത് ചത്ത എലിയെയും പുഴക്കളെയുമൊക്കെയാണ്.

ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പർ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിൽ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികൾക്ക് കുടിക്കാൻ ഈ വാട്ടർ ടാങ്കറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികൾക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെ ആണ് രക്ഷിതാക്കൾ പരിശോധിക്കാൻ തീരുമാനിച്ചത്.

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അംഗന്‍വാടിയിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്‍റെ മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിനുള്ളിൽ പരിശോധിച്ചത്. രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നൽകി. തുടർന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരും പരിശോധന നടത്തി.

അടുക്കളയിലെ വാട്ടർ പ്യൂരിഫിയറിന് ഉള്ളിൽ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടർ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അംഗന്‍വാടിയിലേക്ക് വിടുകയിലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ടീച്ചർ ഉൾപ്പടെ രണ്ടുപേരാണ് അംഗന്‍വാടിയിലുള്ളത്. ആറ് കുട്ടികളാണ് ഇവിടെ വരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അംഗനവാടി അടച്ചിടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

മുൻകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവ് പിടിയിൽ

കൂട്ടുകാരിയോടുള്ള യുവാവിന്റെ ചാറ്റ് വിനയായി, ഇന്റിഗോ വിമാനം വൈകിയത് ആറ് മണിക്കൂര്‍

ദേശീയ പതാക ഉയർത്തി കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; യുവാവിന് ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios