തിരുവനന്തപുരം: വലിയവേളി കടൽത്തീരത്ത് ഭീമൻ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ബോട്ട് ക്ലബിന് സമീപത്തായാണ് ജഡം അടിഞ്ഞത്. ജഡത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. ദിവസങ്ങളോളം പഴക്കമുള്ളതാണ് തമിംഗലത്തിന്റെ ജഡം എന്നാണ് വിവരം. നഗരസഭയുടെ നേതൃത്വത്തിൽ ജഡം സംസ്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.