ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ബോഡി കണ്ടെത്തിയത്.

കോട്ടയം: കാണാതായ സ്ത്രീയുടേ തെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി വിവരം. കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടേതാണ് മൃതദേഹം എന്നാണ് സംശയം. ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ബോഡി കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ ആണ് കാണാതായത്. വൈക്കം ഡിവൈഎസ്പിയും സംഘവും ഭർത്താവുമായി സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്