ഇന്നലെ രാത്രിയാണ് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . 2 ലോറികൾക്ക് ഇടയിൽ കാർ കുടുങ്ങിയാണ് അപകടമുണ്ടായത്. 

മലപ്പുറം: രാമപുരം പനങ്ങാങ്കരയിലുണ്ടായ വാഹനാപകടത്തിലെ മരണം മൂന്നായി . അരക്ക് പറമ്പ് സ്വദേശി അർഷിനയാണ് (17) ഇന്ന് മരിച്ചത് . ഹംസപ്പയും മൂത്തമകൻ ബാദുഷയും ഇന്നലെ മരിച്ചിരുന്നു. ഇളയ മകൾ ഹിസാന, ഭാര്യ റെഹീന എന്നിവർ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . ഇന്നലെ രാത്രിയാണ് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . 2 ലോറികൾക്ക് ഇടയിൽ കാർ കുടുങ്ങിയാണ് അപകടമുണ്ടായത്.