കൽപ്പറ്റ: വഴിതെറ്റി സുൽത്താൻ ബത്തേരി ടൗണിലെത്തിയ മാൻ വാഹനമിടിച്ച് ചത്തു.  രാവിലെ കക്കോടൻ പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം. മാൻ ചോരയൊലിപ്പിച്ച് റോഡിൽ കിടക്കുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു. അതേസമയം ഇടിച്ചിട്ട വാഹനം ഏതെന്ന് വനം വകുപ്പിന് കണ്ടെത്താനായിട്ടില്ല. കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.

കാട്ടിൽ നിന്ന് വേട്ടമൃഗങ്ങൾ ഓടിച്ചു വിട്ടതാണെന്നാണ് സംശയം. ടൗണിന് പുറത്തെ തോട്ടങ്ങളിൽ മാനുകൾ സ്ഥിരമായി എത്താറുണ്ട്. നഗരത്തിൽ നിന്ന് തെല്ല് മാറി സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി സ്റ്റാന്റിന് സമീപം കാടുള്ളതിനാൽ ഇതുവഴി എത്തിയതാകാനും സാധ്യതയുണ്ട്.

Read More: അടൂരില്‍ യുവാവിന് നേരേ അയല്‍വാസിയുടെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്