കോട്ടയം: ചങ്ങനാശ്ശേരി ക്രിസ്തു ജോതി കോളേജ്  ബിഎ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥിയായ അഭിഷേക് പ്രസാദ് (18) -നെ കാണാനില്ലെന്ന് പരാതി. മറിയപ്പള്ളി തടത്തില്‍ വീട്ടില്‍ ടി ടി പ്രസാദിന്‍റെ മകനാണ് അഭിഷേക് പ്രസാദ്. കാണാതാകുമ്പോൾ ക്രീം കളർ പാന്‍റും നേവി ബ്ലൂ കളർ ഷർട്ടും ധരിച്ചിരിക്കുന്നു. ഷർട്ടിന്‍റെ ഷോൾഡറില്‍ മെറൂൺ കളർ ആണ്. നീലയും കറുപ്പും ചേർന്ന ഷോൾഡർ ബാഗ് കൈയ്യിലുണ്ടായിരുന്നു. കറുപ്പും വെളുപ്പും ചേർന്ന ഷൂവാണ് ധരിച്ചിരുന്നത്.  കഴുത്തിൽ മഞ്ഞ ചരടിൽ ഏലസ് ധരിച്ചിരിക്കുന്നു.  ഇരുനിറം.  25 ന് രാവിലെ 9 .30 മുതലാണ് അഭിഷേകിനെ കാണാനില്ലെന്നാണ് പരാതി.  കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. 25 ന് വൈകീട്ട് 5.50 -ന് മാങ്ങാനം പ്രദേശത്ത് മൊബൈൽ ലോക്കേഷന്‍ കാണിച്ചിരുന്നു. എന്നാല്‍, പിന്നീട് മൊബൈല്‍ കണക്ഷന്‍ നഷ്ടമായി. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍. Mob:9747496130, 9747496144.