Asianet News MalayalamAsianet News Malayalam

കൊവിഡ് 19: വയനാട്ടില്‍ നിന്ന് റദ്ദാക്കിയ കെഎസ്ആര്‍ടിസി ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

വയനാട്ടിലെ മൂന്നു ഡിപ്പോകളില്‍ നിന്നുമായി മൈസൂരുവിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി. ഏറ്റവും കൂടുതല്‍ ഷെഡ്യൂളുകളുള്ള സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍നിന്ന് മൂന്ന് സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളും 11 സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ഒരു ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുമാണ് നിര്‍ത്തിയത്.
 

details of ksrtc services cancelled from wayanad amid covid 19 fear
Author
Wayanad, First Published Mar 21, 2020, 12:44 PM IST

കല്‍പ്പറ്റ: കൊവിഡ് 19 ഭീതി കാരണം യാത്രക്കാരില്ലാതായതോടെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഭൂരിഭാഗവും താത്കാലികമായി നിര്‍ത്തി. വയനാട് ജില്ലയില്‍ നിന്ന് റദ്ദാക്കിയ സര്‍ക്കാര്‍ ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

വയനാട്ടിലെ മൂന്നു ഡിപ്പോകളില്‍ നിന്നുമായി മൈസൂരുവിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി. ഏറ്റവും കൂടുതല്‍ ഷെഡ്യൂളുകളുള്ള സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍നിന്ന് മൂന്ന് സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളും 11 സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ഒരു ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുമാണ് നിര്‍ത്തിയത്.

മാനന്തവാടിയില്‍നിന്ന് ദീര്‍ഘദൂര സര്‍വീസുകളെ കൂടാതെ കോഴിക്കോട്ടേക്കുള്ള നാലു ടി.ടി. ഫാസ്റ്റ് സര്‍വീസുകളും ഒരു പോയന്റ് ടു പോയന്റ് സര്‍വീസുമാണ് നിര്‍ത്തിയത്. കല്‍പ്പറ്റ ഡിപ്പോയില്‍നിന്നും മൈസൂരു, ഗുണ്ടല്‍പേട്ട, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം സര്‍വീസുകള്‍ നിര്‍ത്തി.

മാനന്തവാടി ഡിപ്പോ: മൈസൂരു സര്‍വീസ് കൂടാതെ രാവിലെ 7.40-നുള്ള കോയമ്പത്തൂര്‍, എട്ടിനുള്ള പാലക്കാട്, തിരുവനന്തപുരം, 9.15-നുള്ള കോട്ടയം, 11.50-നുള്ള കോട്ടയം, വൈകുന്നേരം 4.05-നുള്ള തിരുവനന്തപുരം, ഏഴിനുള്ള തിരുവനന്തപുരം മിന്നല്‍, 7.30-നുള്ള എരുമേലി, രാത്രി 10.30-നുള്ള പത്തനംതിട്ട സര്‍വീസ് എന്നിവയും കോഴിക്കോട്ടേക്കുള്ള നാലു ടി.ടി. ഫാസ്റ്റ് സര്‍വീസുകളും ഒരു പോയന്റ് ടു പോയന്റ് സര്‍വീസുമാണ് നിര്‍ത്തിയത്. കുട്ടത്തേക്കുള്ള സര്‍വീസുകള്‍ തോല്‌പെട്ടി വരെയാക്കി ചുരുക്കി. വൈകുന്നേരം 7.45-ന് മാനന്തവാടിയില്‍നിന്നും ഇരിട്ടി വഴി കോട്ടയത്തേക്കുള്ള സര്‍വീസ്, കോഴിക്കോട് വരെയാക്കി ചുരുക്കി.

സുല്‍ത്താന്‍ബത്തേരി ഡിപ്പോ: രാവിലെ 5.30-നുള്ള കോട്ടയം, 6.05-നുള്ള പിറവം, 6.45-നുള്ള പുനലൂര്‍, എട്ടുമണിക്കുള്ള കോയമ്പത്തൂര്‍, 10.30-നുള്ള കോട്ടയം, 1.15-നുള്ള പറവൂര്‍, 1.45-നുള്ള കോഴിക്കോട്-ബെംഗളൂരു, വൈകുന്നേരം മൂന്നിനുള്ള തിരുവനന്തപുരം, 4.10-ന് പെരിക്കല്ലൂര്‍ വഴിയുള്ള എരുമേലി സര്‍വീസ്, 4.45-നുള്ള വടകര-ബെംഗളൂരു സര്‍വീസ്, രാത്രി എട്ടിനുള്ള ബെംഗളൂരു, കുമളി സര്‍വീസുകള്‍, 9.30-നുള്ള കോയമ്പത്തൂര്‍, പുനലൂര്‍ സര്‍വീസുകള്‍, 11 മണിക്കുള്ള തൊടുപുഴ സര്‍വീസ് എന്നിവയും നിര്‍ത്തി. തമിഴ്നാട് വഴി തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും നിര്‍ത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള 28 ലോക്കല്‍ സര്‍വീസുകളും നിര്‍ത്തി.

കല്‍പ്പറ്റ ഡിപ്പോ : മൂന്ന് മൈസൂരു സര്‍വീസ് കൂടാതെ ഒരു ഗുണ്ടല്‍പേട്ട സര്‍വീസ്, നാടുകാണി വഴിയുള്ള പാലക്കാട്, തൃശ്ശൂര്‍ സര്‍വീസുകള്‍, 12.05-നും വൈകുന്നേരം 6.25-നുമുള്ള തിരുവനന്തപുരം സര്‍വീസ്, 12-നുള്ള കണ്ണൂര്‍ സര്‍വീസ് എന്നിവയും നിര്‍ത്തി. കോഴിക്കോട്ടേക്കുള്ള സര്‍വീസും നിര്‍ത്തി. കല്പറ്റയില്‍നിന്ന് മാനന്തവാടിയിലേക്കും ബത്തേരിയിലേക്കുമായുള്ള ഏഴ് ലോക്കല്‍ സര്‍വീസുകളും നിര്‍ത്തി. യാത്രക്കാരുടെ ആവശ്യാനുസരണമാണ് ഇപ്പോള്‍ ലോക്കല്‍ സര്‍വീസുകള്‍ അയയ്ക്കുന്നത്.

യാത്രക്കാരില്ലാതായതോടെ പ്രിയദര്‍ശിനി സഹകരണ സംഘത്തിന് കീഴിലുള്ള മാനന്തവാടി കോഴിക്കോട് സര്‍വീസ് താത്കാലികമായി നിര്‍ത്തി. രാവിലെ 8.45-ന് പഞ്ചാരക്കൊല്ലിയില്‍നിന്ന് പുറപ്പെട്ട് 9.50-ന് മാനന്തവാടി, കോഴിക്കോട് മെഡിക്കല്‍കോളേജ് വഴി കോഴിക്കോട് നഗരത്തിലെത്തുന്നതായിരുന്നു ഈ ബസ്. മുമ്പ് 12,000 രൂപ വരുമാനം ലഭിച്ചിരുന്നു.

കൊറോണ ഭീതി പരന്നതോടെ വരുമാനം 4,000 രൂപയ്ക്കും അയ്യായിരത്തിനും ഇടയിലായി കുറഞ്ഞു. ഇതോടെയാണ് സര്‍വീസ് നിര്‍ത്തിയത്. സംഘത്തിന്റെ ബത്തേരി, വാളാട് സര്‍വീസുകള്‍ ഓടുന്നുണ്ടെങ്കിലും നഷ്ടത്തിലാണ്.
 

Follow Us:
Download App:
  • android
  • ios