അയ്യായിരം രൂപയോളം വില വരുന്നതാണ് പട്ടുപുടവ. അടുത്ത ദിവസത്തെ ചടങ്ങിന് ഇവ‍ർ ഇതേ സാരി ഉടുത്തുവന്നതോടെയാണ് മറ്റുള്ളവ‍ർക്ക് സംശയം തോന്നിയത്. 

കൊച്ചി: ഭ​ഗവതിക്കായി ഭക്തൻ സമ‍ർപ്പിച്ച പട്ടുപുടവ ദേേവസ്വം ഓഫീസ‍ർ (Devaswom Officer) സുഹൃത്തിന് സമ്മാനിച്ചു. എറണാകുളത്തെ (Eranakulam) ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് പുടവകൊടുക്കൽ എന്ന ചടങ്ങ് നടന്നത്. ചടങ്ങുകൾക്കൊടുവിൽ ഭക്തരിലൊരാൾ ഭ​ഗവതിക്കായി സമ‍ർപ്പിച്ച പുടവയാണ് ദേേവസ്വം ഓഫീസ‍ർ പെൺ സുഹൃത്തിന് നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയ്യായിരം രൂപയോളം വില വരുന്നതാണ് പട്ടുപുടവ. ചോറ്റാനിക്കരയിലും കൊടുങ്ങല്ലൂരും ക്ഷേത്രത്തിൽ ലഭിക്കുന്ന പുടവകൾ ലേലം ചെയ്ത് വിൽക്കാറാണ് പതിവ്. എന്നാൽ ഈ ക്ഷേത്രത്തിൽ ലഭിച്ച പുടവകൾ മേൽശാന്തി ആ‍ർക്കെങ്കിലും നൽകാറാണ് പതിവ്. എന്നാൽ ഇത്തവണ പുടവ ഇഷ്ടപ്പെട്ട ദേവസ്വം ഓഫീസ‍ർ ഇത് കൈക്കലാക്കുകയും സുഹൃത്തായ സ്ത്രീകൾക്ക് നൽകുകയുമായിരുന്നു. 

അടുത്ത ദിവസത്തെ ചടങ്ങിന് ഇവ‍ർ ഇതേ സാരി ഉടുത്തുവന്നതോടെയാണ് മറ്റുള്ളവ‍ർക്ക് സംശയം തോന്നിയത്. ജീവനക്കാ‍ർ ചോദിച്ചതോടെ ഇവ‍ർ പരസ്യമായി തന്നെ പറഞ്ഞു, ഓഫീസ‍ർ നൽകിയതാണെന്ന്. ഇതോടെ പുടവ കൊടുക്കൽ കാട്ടുതീ പോലെ പട‍ർന്നു. പുടവ നൽകിയ ഭക്തൻ മാത്രം ഇതറിഞ്ഞില്ലെന്നാണ് നാട്ടുകാ‍ർക്കിടയിലെ സംസാരം. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.