Asianet News MalayalamAsianet News Malayalam

'സായി ബാബയുടെ അപരൻ'; കത്രിക തൊടാത്ത മുടി മുറിപ്പിച്ച് 'എംവിഡി'

നിയമവും കർശനമാക്കിയതോടെയാണ്  പിഴ ഒഴിവാക്കാൻ ദേവദാസിന് മുടി മുറിക്കേണ്ടി വന്നത് നിർബന്ധിതമായത്
Devdas had to cut his hair to avoid being fined after the law was tightened
Author
Kerala, First Published Jun 11, 2022, 10:50 PM IST

ഇടുക്കി: 12 വർഷമായി കുട്ടികൾ ഇല്ലാതിരുന്ന ദേവദാസിന് സായിബാബയുടെ അനുഗ്രഹം ലഭിച്ചതോടെയാണ് സന്താനഭാഗ്യം ലഭിച്ചത്. ഇതിനുശേഷം അദ്ദേഹത്തോട് ഭക്തി കൂടിയ ദേവദാസ് പുട്ടപറുത്തിയിലെ ആശ്രമത്തിലെത്തി സേവകനായി പ്രവർത്തിച്ചു. 

മുഖച്ഛായയിൽ സായിബാബയോട് സാമ്യമുള്ള രൂപം ഉണ്ടെന്ന് ചിലർ പറഞ്ഞപ്പോൾ, ആറുമാസം മുടി വളർത്താൻ തീരുമാനിച്ചു. എന്നാൽ മുടി വളർന്നതോടെ സായി ഭക്തരും കൂടുതൽ പ്രാത്സാഹനം നൽകി. ഇതോടെ മുടി വെട്ടേണ്ടന്ന തീരുമാനം എടുക്കുകയായിരുന്നു. ഫോട്ടോഗ്രാഫറായ ദേവദാസ് ഏത് പരുപാടി പകർത്താൻ പോയാലും അവിടെ താരമായി മാറും. സെൽഫിയും മറ്റുമായി ആളുകൾ ചുറ്റും കൂടും. 

രാവിലെ കുളികഴിഞ്ഞാൽ ഒന്നരമണിക്കൂർ മുടി പരിപാലിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയു. സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്ന ആളാണെങ്കിലും മുടി മൂലം ഹെൽമറ്റ് ധരിക്കാൻ കഴിഞ്ഞിരുന്നില്ല. ഹെൽമറ്റ് വേട്ടയും നിയമവും കർശനമാക്കിയതോടെ പല തവണ പിഴ ഒടുക്കേണ്ടിവന്നു. 

Also read: മകൻ ആത്മഹത്യ ചെയ്തു, ദു:ഖം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛനും മരിച്ചു

ഇതോടെയാണ് ഇതുവരെ കത്രിക തൊടാതെ കാത്തു സൂക്ഷിച്ച മുടി മുറിക്കാൻ ഇടുക്കി കബംമെട്ട് പുത്തൻപുരയ്ക്കൽ ദേവദാസ് തീരുമാനിച്ചത്. മുടിമുറിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും നീക്കങ്ങൾ പൊളിഞ്ഞതാണ് മുടിമുറിക്കാൻ ദേവദാസ് നിർബന്ധിതനാകാൻ കാരണം.

Read more: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണമില്ലെന്ന് കണ്ട് കസ്റ്റംസ് വിട്ടയച്ചയാളിൽ നിന്ന് പൊലീസ് സ്വർണം പിടികൂടി

കാഞ്ഞങ്ങാട് അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു. അമ്പലത്തറക്കടുത്ത് കാലിച്ചാനടുക്കത്താണ് സംഭവം. ജോർജ് എന്നയാൾ തന്റെ വീട്ടിൽ പരാക്രമണം കാട്ടുന്നതിനിടെയാണ് സംഭവം. ജോർജ്ജിനെ തടയാൻ ചെന്ന ബെന്നി, തങ്കച്ചൻ എന്ന സക്കറിയ (52) എന്നിവർക്കാണ് വെടിയേറ്റത്. എയർഗൺ കൊണ്ട് വെടി വെയ്ക്കുകയായിരുന്നു എന്നാണ് വിവരം. ബെന്നിക്ക് കൈക്കും മുതുകിനും സക്കറിയക്ക് വയറിനുമാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമുള്ളതല്ല. വെടിവച്ച ജോർജിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി അമ്പലത്തറ പൊലീസ് അറിയിച്ചു. ജോർജിനെ മാനസിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read more: ജോലിക്ക് പോകാൻ നിരന്തരം ആവശ്യപ്പെട്ടു; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Follow Us:
Download App:
  • android
  • ios