എന്നാല്‍, സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ  നടപടികള്‍ സ്വീകരിക്കുന്ന കളക്ടര്‍ രേണുരാജിന്റെ പ്രവ്യത്തികള്‍ ഇതിനകം രാഷ്ട്രീയക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തൊഴിലാളികളുടെയും കര്‍ഷകരുടെയടക്കം ഭൂമികളുടെ പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ കൈകൊണ്ടാണ് ഇത്തരം ഒഴിപ്പിക്കലെന്നത് ശ്രദ്ധേയമാണ്

ഇടുക്കി: മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. 30 കെട്ടിടങ്ങള്‍ക്കാണ് സബ് കളക്ടര്‍ സ്‌റ്റോപ്പ് മെമ്മൊ നല്‍കിയത്. ചൊക്കര്‍മുടിയില്‍ലടക്കമുള്ള സര്‍ക്കാര്‍ ഭൂമിയിലെ അനധിക്യത നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കി.

നിര്‍മ്മാണങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും ദൈനംദിന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്ന കളക്ടര്‍ രേണുരാജിന്റെ പ്രവ്യത്തികള്‍ ഇതിനകം രാഷ്ട്രീയക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെയും കര്‍ഷകരുടെയടക്കം ഭൂമികളുടെ പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ കൈകൊണ്ടാണ് ഇത്തരം ഒഴിപ്പിക്കലെന്നത് ശ്രദ്ധേയമാണ്. പ്രദേശവാസികളുടെ സഹായത്തോടെ ഒഴിപ്പിക്കല്‍ ശക്തമാക്കിയതോടെ പതിവ് രീതികള്‍ തെറ്റിക്കാതെ ഇവര്‍ക്കെതിരെ നിരവധി ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

വട്ടവട കര്‍ഷകരുടെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി കര്‍ഷകര്‍ക്ക് കൈവശരേഖ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. വനംവകുപ്പിന്‍റെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ പരിശ്രമമാണ് അദ്ദേഹത്തിന്‍റെ ഇടപെടല്‍ മൂലം ഇല്ലാതായത്.