ഇടുക്കി:  കോളേജ് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് പണം ലഭിക്കാന്‍ സുമനസുകളുടെ സഹായം തേടി സബ് കളക്ടര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിത് ആയിരങ്ങള്‍. മൂന്നാര്‍ എഞ്ചനിയറിംങ്ങ് കോളേജില്‍ പഠിക്കുന്ന കുട്ടിയുടെ മതാപിതാക്കളും  തിരുവനന്തപുരം സ്വദേശിയായ സിവില്‍ സര്‍വ്വീസിന് പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണനെ സമീപിച്ചത്.

കോളേജ് ഫീസയക്കാന്‍ 15000 രൂപയും സിവില്‍ സര്‍വ്വീസ് കോട്ടിംങ്ങ് ഫീസടയ്ക്കാന്‍ 6000 രൂപയുമാണ് വേണ്ടിയിരുന്നത്. പണം കണ്ടെത്താന്‍ മറ്റുവഴിയില്ലാത്തതിനാല്‍ കുട്ടികളുടെ നിസ്സഹായവസ്ഥ ഫേസ് ബുക്കിലൂടെ ജനമധ്യത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെ കുട്ടികള്‍ക്ക് സഹായവുമായി നിരവധിപേര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസ മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ ആര്‍ഡിഒ ഓഫീസിലേക്ക് വിളിച്ച് പണം കൈമാറുകയും ചെയ്തു. ഇതിനുശേഷം പണം നല്‍കിയ മുഴുവന്‍പേര്‍ക്കും അദ്ദേഹം നന്ദിയറിച്ച് മറ്റൊരു പോസ്റ്റും ഇട്ടു. സംസ്ഥാനത്ത് വീട്ടിലെ സാമ്പത്തിക സ്ഥിതി നിലച്ചതുമൂലം പഠനം നിര്‍ത്തേണ്ടവന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ തന്റെ പഠനകാലത്ത് കാണേണ്ടിവന്നിട്ടുണ്ട്. കഴിവുണ്ടെങ്കിലും അവര്‍ക്ക് സമൂഹത്തിന്റെ ഉന്നതങ്ങളില്‍ എത്തിപ്പെടാന്‍ കഴിയുന്നില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പഠിക്കണം. അവര്‍ പഠിച്ച് വളരണം അതാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More: ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ കോഴിയിറച്ചിയും പ്ലാസ്റ്റികും പിടിച്ചെടുത്തു