Asianet News MalayalamAsianet News Malayalam

ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ കോഴിയിറച്ചിയും പ്ലാസ്റ്റികും പിടിച്ചെടുത്തു

മിന്നല്‍ പരിശോധനയില്‍ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പ്ലാസ്റ്റിക്കടക്കം പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കി.

plastic and stale food found from hotels
Author
Munnar, First Published Jan 19, 2020, 4:55 PM IST

മൂന്നാര്‍: മൂന്നാര്‍ ടൗണിലും പഴയമൂന്നാറിലും സബ് കളക്ടര്‍, മൂന്നാര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധിക്യതര്‍ എന്നിവരുടെ മിന്നല്‍ പരിശോധന. പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പ്ലാസ്റ്റിക്കും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്ത് പിഴ ഈടാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനായാണ് സംഘം മൂന്നാര്‍ ടൗണില്‍ പരിശോധനകള്‍ ആരംഭിച്ചത്. 

എന്നാല്‍ ഇതിന്റെ ഭാഗമായി പഴയമൂന്നാര്‍ മൂലക്കടയില്‍ നടത്തിയ പരിശോധനയില്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തത്. തുടര്‍ന്ന് സമീപത്തുള്ള പ്രമുഖ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും കാലാവധി കഴിഞ്ഞ ഭക്ഷണവും പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. ഇവരില്‍ നിന്നും തല്‍ക്ഷണം 10000 രൂപ പിഴ ഈടാക്കി. 15 വരെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കച്ചവടസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയത്. എന്നാല്‍ തുടര്‍ന്നും ചിലര്‍ ഇത്തരം നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ചിലരില്‍ നിന്നും പിഴ ഈടാക്കിയത്. വരും ദിവങ്ങളില്‍ ബോധവത്കരണ ക്ലാസുകളടക്കം നല്‍കി ശക്തമായ നടപടികള്‍ തുടരുമെന്ന് സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ പറഞ്ഞു. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി ഡോ. അജിത്ത് കുമാര്‍, ഹെല്‍ത്ത് അധിക്യതര്‍, നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read More: രോഗിയായ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച സംഭവം; മാത്യുവിനായി അന്വേഷണം ശക്തമാക്കി

Follow Us:
Download App:
  • android
  • ios