കേരള പോലീസ് മേധാവി റവഡാ ആസാദ് ചന്ദ്രശേഖർ ഐപിഎസ് ആണ് മൂന്ന് വയസുകാരന് 5 ഭാഷകളിൽ ആദ്യാക്ഷരം കുറിച്ചത്.
തിരുവനന്തപുരം:വിദ്യാരംഭത്തോട് അനുബന്ധിച്ച് മൂന്ന് വയസുകാരന് അഞ്ച് ഭാഷകളിൽ ആദ്യാക്ഷരം കുറിച്ച് കേരള പൊലീസ് മേധാവി. കേരള പോലീസ് മേധാവി റവഡാ ആസാദ് ചന്ദ്രശേഖർ ഐപിഎസ് ആണ് മൂന്ന് വയസുകാരന് 5 ഭാഷകളിൽ ആദ്യാക്ഷരം കുറിച്ചത്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ ജയേഷിൻ്റെ മൂന്ന് വയസ് പ്രായമുള്ള സൂര്യ ദേവിനാണ് സംസ്കൃതം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എന്നി 5 ഭാക്ഷകളിൽ ആദ്യാക്ഷരം കുറിച്ചത്. സരിതാ ചന്ദ്രശേഖറും മറ്റു പോലീസ് ഉദ്യോഗസ്ഥരും കുടുബ അംഗങ്ങളും സന്നിധരായിരുന്നു. അഞ്ച് ഭാഷകളിൽ ആദ്യാക്ഷരം കുറിച്ച ശേഷം സൂര്യ ദേവിന് മധുരവും സമ്മാനങ്ങളും എല്ലാവിധ അനുഗ്രഹങ്ങളും ആശംസിച്ച് മേധാവി കുടുംബം യാത്രയാക്കിയത്.







