പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനുശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്‌, പി. ഗോപിനാഥന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ സി.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്നു കിരീടം ഏറ്റുവാങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയില്‍ ശ്രീനിധി ഇല്ലത്തു ശിവകുമാര്‍, ഭാര്യ വത്സല എന്നിവരാണ്‌ വജ്രകിരീടം സമര്‍പ്പിച്ചത്‌. പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനുശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്‌, പി. ഗോപിനാഥന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ സി.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്നു കിരീടം ഏറ്റുവാങ്ങി. ശംഖാഭിഷേകം കഴിഞ്ഞു മേല്‍ശാന്തി കലിയത്ത്‌ പരമേശ്വരന്‍ നമ്പൂതിരി കിരീടം ഗുരുവായൂരപ്പനെ അണിയിച്ചു. ഈജിപ്‌തിലെ കെയ്‌റോയില്‍ ഉദ്യോഗസ്‌ഥനാണ്‌ ശിവകുമാര്‍.