പുഴയോരത്തെ മരങ്ങളുടെ മറവിലായിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹം അഴുകിത്തുടങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പുഴക്കര കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്

കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിത്തോട് ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെയാണ്(74) വീടിന് സമീപത്തെ വനമേഖലയിലെ പുഴക്കരയിലുള്ള മരച്ചുവട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. നാല് ദിവസം മുന്‍പ് ഇയാളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രദേശത്തെ പുഴയിലും വനത്തിലും വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. എന്നാല്‍, പുഴയോരത്തെ മരങ്ങളുടെ മറവിലായിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹം അഴുകിത്തുടങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പുഴക്കര കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം