ശുചിമുറിയുടെ പുറത്തുള്ള പൈപ്പ് വഴി വെന്റിലേറ്ററിലൂടെയാണ് പാമ്പ് അകത്തെത്തിയത്

ഗുരുവായൂർ:ഗുരുവായൂർ കോട്ടപ്പടിയിൽ വീടിൻ്റെ ശുചിമുറിയിലെ ക്ലോസറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കോട്ടപ്പടി രായംമരക്കാർ വീട്ടിൽ അബൂട്ടിയുടെ വീട്ടിൽ നിന്നാണ് നാലര അടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്. ശുചിമുറിയിൽ എത്തിയ കുട്ടിയാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ് ഗുരുവായൂർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ശുചിമുറിയുടെ പുറത്തുള്ള പൈപ്പ് വഴി വെന്റിലേറ്ററിലൂടെയാണ് പാമ്പ് അകത്തെത്തിയതെന്ന് പ്രബീഷ് പറഞ്ഞു. പാമ്പിനെ പിന്നീട് വനപാലകർക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം