Asianet News MalayalamAsianet News Malayalam

വികലാംഗ പെന്‍ഷനായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാംക്ലാസുകാരന്‍

പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് അയ്യായിരം രൂപ വീതമാണ് കാര്‍ത്തിക് നല്‍കിയത്.

differently abled boy donates his pension to relief fund
Author
Alappuzha, First Published May 1, 2020, 9:59 PM IST

എടത്വാ:  വികലാംഗ പെന്‍ഷനായി ലഭിച്ച തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാം ക്ലാസുകാരന്‍.  ആലപ്പുഴ തലവടി തുണ്ടിയില്‍ മനോജിന്റേയും ബിന്ദുവിന്റേയും മകനായ കാര്‍ത്തിക് മനോജാണ് ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് പെന്‍ഷനായി ലഭിച്ച പണം സംഭാവന നല്‍കിയത്. 

 പതിനായിരം രൂപയാണ് കാര്‍ത്തിക്  നല്‍കിയത്. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് അയ്യായിരം രൂപ വീതം നല്‍കി. ആനപ്രമ്പാല്‍ ദേവസ്വം യുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിന് കഴിഞ്ഞ ആറ് മാസമായി വികലാംഗ പെന്‍ഷനില്‍ നിന്ന് ലഭിച്ച തുകയാണ് നല്‍കിയത്. കുട്ടനാട് തഹസില്‍ദാര്‍ വിജയസേനന്‍ കാര്‍ത്തിക് മനോജിന്റെ കയ്യില്‍ നിന്ന് തുക ഏറ്റുവാങ്ങി. 

Follow Us:
Download App:
  • android
  • ios