Asianet News MalayalamAsianet News Malayalam

വാഹനം കൂട്ടിയുരസിയതിനെ തുടര്‍ന്നുള്ള തര്‍ക്കം: കെഎസ്ആർടിസി ഡ്രൈവര്‍ക്ക് പരിക്ക്

ബസും കാറും കൂട്ടിയുരസിയതിനെ തുടര്‍ന്നുള്ള തര്‍ക്കം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പരുക്ക്. 

Dispute following vehicle overturning KSRTC driver injured
Author
Kerala, First Published May 24, 2022, 10:44 PM IST

ആലപ്പുഴ: ബസും കാറും കൂട്ടിയുരസിയതിനെ തുടര്‍ന്നുള്ള തര്‍ക്കം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 11.45ന് ആണ് സംഭവം.ആലപ്പുഴ ഡിപ്പോയില്‍ നിന്നും വളഞ്ഞവഴി- പൂപ്പള്ളി-ചമ്പക്കുളം വഴി പുളിങ്കുന്നിലേയ്ക്ക് പോയ ബസ് നെടുമുടി പഞ്ചായത്ത് ജങ്ഷനിലെത്തിയപ്പോള്‍ അതുവഴിപോയ കാറില്‍ ഒരസിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കെ.എസ്ആര്‍ടിസി ഡ്രൈവര്‍ പിഎന്‍ മധുവിന് പരിക്കേല്‍ക്കാനിടയായത്. 

കാറില്‍ വന്ന യാത്രക്കാരനുമായുള്ള തര്‍ക്കത്തിനിടെ പുറത്തിറങ്ങിയതിനുശേഷം  ബസ് ഒതുക്കിയിടാനായി കയറിയപ്പോള്‍ കാര്‍ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ശക്തിയായി ആഞ്ഞടച്ചപ്പോള്‍ മധുവിന്റെ വിരലിനു പരുക്കേല്‍ക്കുകയായിരുന്നു.  കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറയുകയും  ചെയ്തു. 

ചമ്പക്കുളം പിഎച്ച്സിയില്‍ മധുവിന് പ്രാഥമിക ചികിത്സക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടിസി ഡ്രൈവറുടെ വലത് കൈയുടെ തള്ളവിരലിന് നാല് സ്റ്റിച്ചിട്ടു. മധു നെടുമുടി പൊലീസില്‍ പരാതി നല്‍കി.

Follow Us:
Download App:
  • android
  • ios