ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതില്‍ ഇയാള്‍ക്ക് ഖത്തറില്‍ ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് തിരിച്ച് ഇന്ത്യയിലേക്ക് തന്നെ വരികയായിരുന്നു. അഹമ്മദാബാദ് വിമാനതാവളത്തില്‍ ചെക്ക് ഔട്ട് ചെയ്യുന്ന സമയത്താണ് ഇയാള്‍ പിടിയിലാകുന്നത്.

കല്‍പ്പറ്റ: വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം വണ്ടൂര്‍ കരിപ്പത്തൊടിക വീട്ടില്‍ താജ് റഹീം(34)നെയാണ് 19ന് രാവിലെ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നു വൈത്തിരി പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്ന താജ് റഹീം ജൂണ്‍ 17ന് തിങ്കളാഴ്ച പുലര്‍ച്ചെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തറിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇയാള്‍ക്ക് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതില്‍ ഇയാള്‍ക്ക് ഖത്തറില്‍ ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് തിരിച്ച് ഇന്ത്യയിലേക്ക് തന്നെ വരികയായിരുന്നു. അഹമ്മദാബാദ് വിമാനതാവളത്തില്‍ ചെക്ക് ഔട്ട് ചെയ്യുന്ന സമയത്താണ് ഇയാള്‍ പിടിയിലാകുന്നത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ പി വി പ്രശോഭ്, എസ് സി പി ഒ ഷാലു ഫ്രാന്‍സിസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പതിനൊന്നായി. മറ്റു പ്രതികള്‍ ഇവരാണ്. പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കല്‍ റാഷിദ് (31), പാറക്കുന്ന്, നിലാപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (34), കരിയാട്ട്പുഴില്‍ ഇബ്രാഹിം (38), തനിയാട്ടില്‍ വീട്ടില്‍ നിഷാം (32), പട്ടര്‍ മഠം വീട്ടില്‍ മുബഷിര്‍ (31), ഒളിയമട്ടത്തില്‍ വീട്ടില്‍ സൈജു (41) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, മലപ്പുറം സ്വദേശികളായ അരീക്കോട് മൂര്‍ക്കനാട് നടുത്തൊടിക വീട്ടില്‍ എന്‍ ടി ഹാരിസ്(29), അരീക്കോട് കരിക്കാടന്‍ വീട്ടില്‍ ഷറഫൂദ്ദീന്‍(38), കരിക്കാടന്‍ വീട്ടില്‍ കെ കെ ഷിഹാബ്ദീന്‍(35), ഉരങ്ങാട്ടേരി കാരാത്തോടി വീട്ടില്‍ കെ ടി ഷഫീര്‍(35) എന്നിവരെയും അറസ്റ്റ് ചെയ്തു.

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടിയതിങ്ങനെ

ഈ മാസം ഏഴിന് രാവിലെ പൊഴുതന പെരുംങ്കോടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. മലപ്പുറം സ്വദേശിയായ ശിഹാബില്‍ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണം. ഇത് ചോദിക്കാന്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്. 

റാഷിദ് സഞ്ചരിച്ച ക്രറ്റ കാറിനെ ഏട്ടംഗ സംഘം ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ആയുധങ്ങളുമായി ആക്രമം തുടങ്ങി. അതേ സമയം, റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരു കൂട്ടരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഒടുവില്‍ ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിന്‍വലിഞ്ഞു ഓടിപ്പോവുകയായിരുന്നു. 

സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന എന്‍ ടി ഹാരിസിനെ റാഷിദും സംഘവും ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിറക്കി കാര്‍ തല്ലിപ്പൊളിച്ചു. തുടര്‍ന്ന് ഇയാളെ കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദിച്ചു.

28 ആഴ്ചയായപ്പോൾ സിസേറിയൻ, ജനിച്ചത് ഇരട്ടകൾ; ഒരു കുഞ്ഞിന് ഭാരം 695 ഗ്രാം, ജീവൻ രക്ഷിച്ച് കോഴിക്കോട് മെഡി. കോളജ്

ഒന്നും രണ്ടുമല്ല, 13,000 ഒഴിവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ; അതിവേഗ നടപടികൾക്ക് നി‍ർദേശം, വിജ്ഞാപനം ഉടൻ

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം