കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾസ് ഫെൻസിങ് ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം ജെ ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ ഫെൻസിങ് അസോസിയേഷൻ പ്രസിഡണ്ട് കെ പി യു അലി ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം എം എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ അജിത് ലാൽ, ആൽബർട്ട്, പി ടി അബ്ദുൽ അസീസ്, ഡെയ്സി എന്നിവർ അശംസകൾ നേർന്നു. പി ഷഫീഖ് സ്വാഗതവും സി ടി ഇൽയാസ് നന്ദി പറഞ്ഞു.