മാവേലിക്കരയില്‍ ആദ്യമായി മൊബൈല്‍ പെട്രോള്‍ പമ്പ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു. ഇനി ഡീസല്‍ ,പെട്രോൾ ആവശ്യക്കാരന്‍ പറയുന്ന സ്ഥലത്ത് ലഭിക്കും

മാവേലിക്കര: മാവേലിക്കരയില്‍ ആദ്യമായി മൊബൈല്‍ പെട്രോള്‍ പമ്പ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു. ഇനി ഡീസല്‍ ,പെട്രോൾ ആവശ്യക്കാരന്‍ പറയുന്ന സ്ഥലത്ത് ലഭിക്കും. കറ്റാനം മോഹന്‍ ഫ്യുവല്‍സ് ഉടമ മോഹന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 6000 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാഹനം ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഉൽപ്പന്നമാണ് നല്‍കുന്നത്. 

ആശുപത്രി വലിയ കമ്പനികള്‍ എന്നിവയ്ക്കും വാഹനങ്ങള്‍ക്കും സ്ഥലത്ത് എത്തി യൂണിറ്റ് ഇന്ധനം നിറക്കും. ഭാരത് ബന്‍സിന്റെ 1015 ആര്‍ ഷാസിയിലാണ് യൂണിറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. അഗ്നി രക്ഷാ മാര്‍ഗങ്ങള്‍ ഉള്‍പ്പടെ എല്ലാ ആധുനിക സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുള്ളതാണ് വാഹനം. യൂണിറ്റിലേക്ക് ഇന്ധനം നിറയ്ക്കാനായി പ്രത്യേകം ക്യാനറിയും മോഹന്‍ ഫ്യൂവല്‍സില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 

എറണാകുളം ഹിന്ദ്രാ ഇന്റെ സ്ട്രീസ് ആണ് ബോഡി നിര്‍മ്മാണം നടത്തിയിരിക്കുന്നത്. മാവേലിക്കരയില്‍ ആദ്യമാണ് ഇത്തരത്തില്‍ ഒരു സംരംഭം എന്ന് മാവേലിക്കര ജോയിന്റ് ആര്‍ ടി ഒ എംജി മനോജ് പറഞ്ഞു. വാഹനത്തിന്റെയും യൂണിറ്റിന്റെയും ഫിറ്റ്നസ് പരിശോധന എഎംവി മാരായ കുര്യന്‍ജോണ്‍, എം ശ്യാംകുമാര്‍, ബി.ജയറാം എന്നിവര്‍ നിര്‍വ്വഹിച്ചു. 8606606807, 8606606806, 8281501694 എന്നീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഇവര്‍ തലൂക്കിന്റെ എല്ലാ ഭാഗത്തും സേവനം നല്‍കും.