എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കൊച്ചി: എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കൊട്ടാരക്കര സ്വദേശിയാണ്. ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഡോക്ടറെ വരാപ്പുഴ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്വകാര്യ ആശുപത്രിയിലെ ലിവർ കെയറിലെ അസിസ്റ്റന്‍റ് ഫിസിഷ്യനാണ് അലൻ കോശി.



