കോഴിക്കോട്: ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവ ഡോക്ടര്‍ മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് കുഷാല്‍നഗറില്‍ കരിന്തളം സുകുരമാരന്‍ നായരുടെയും ശോഭനയുടെയും മകനായ വി.വി. സുഭാഷ് കുമാര്‍(26) ആണ് മരിച്ചത്. കൂടത്തായി പാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ ആയിരുന്നു അപകടം. കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ സുഭാഷ് കുമാര്‍ ഇവിടെ ഹൗസ് സര്‍ജനായി സേവനം ചെയ്യുകയായിരുന്നു. 

താമരശേരി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്ന് വന്ന് അതേഭാഗത്തേയക്ക് വരുകയായിരുന്ന ബൈക്കിനു പിന്നില്‍ ഇടിച്ച് വീഴ്ത്തി ബൈക്കിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സുഭാഷിനെ ടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഡോ.സുശോഭ് കുമാര്‍ (പെരിയ പ്രാഥമികാരോഗ്യകേന്ദ്രം), സുശാന്ത് കുമാര്‍ (കോട്ടയം മെഡിക്കല്‍ കോളേജ് എംബിബിഎസ് വിദ്യാര്‍ത്ഥി)