കുഴഞ്ഞുവീണ പുഷ്പയ്ക്ക് യാത്രക്കാർ വെള്ളം കൊടുത്തെങ്കിലും അവർ കൂടുതൽ അവശയായി.
മൂവാറ്റുപുഴ : കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വയോധികയ്ക്ക് പുതുജീവൻ നൽകി യാത്രക്കാരിയായ ഡോക്ടർ. തൊടുപുഴ- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ വച്ചാണ് വയോധിക കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡോ. കെ ജൂനിയ ഇടപെട്ട് പ്രാഥമിക ശുശ്രൂഷ നൽകി. യാത്രക്കാരും ഡോക്ടറും ബസ് ജീവനക്കാരും ചേർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു.
കുഴഞ്ഞുവീണ പുഷ്പയ്ക്ക് യാത്രക്കാർ വെള്ളം കൊടുത്തെങ്കിലും അവർ കൂടുതൽ അവശയായി. ഇതോടെ ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറായ ജൂനിയ രോഗിയെ പരിശോധിക്കുകയും സിപിആർ നൽകുകയും ചെയ്തു. പുതിയകാവ് സ്വദേശിയാണ് ജൂനിയ. പെരുവംമുഴിയിൽ വച്ചാണ് പുഷ്പ സീറ്റിൽ കുഴഞ്ഞുവീണത്.
തുടർച്ചയായി സിപിആർ നൽകിയതോടെ പുഷ്പ ശ്വാസം എടുക്കാൻ ആരംഭിച്ചു. എന്നാൽ അവർക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. വാളകത്ത് എത്തിയതോടെ ബസ് നിർത്തിയിടാൻ ഇവർ ആവശ്യപ്പെട്ടു. തുടർച്ചയായി സിപിആർ നൽകി. അപ്പോഴേക്കും യാത്രക്കാർ ആംബുലൻസ് എത്തിക്കാൻ ശ്രമം ആരംഭിച്ചിരുന്നു, ആംബുലൻസ് എത്തിയപ്പോഴേക്കും പുഷ്പ എഴുന്നേൽക്കാം എന്ന അവസ്ഥയിലായി.
തുടർന്ന് വൃദ്ധയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ ലഭിച്ചതാണ് പുഷ്പയുടെ ജീവന് രക്ഷയായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജൂനിയയെ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേളയിൽ ഡീൻ കുര്യാക്കോസ് എംപി ആദരിക്കുകയും ചെയ്തു.
ഡ്രൈവിംഗിനിടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ ഫോണ്‍വിളി, തടഞ്ഞ് യാത്രക്കാര്‍; നടപടിയെടുത്ത് എംവിഡി
തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍. മൊബൈലിൽ സംസാരിച്ച് അപടകരമാം വിധമുള്ള ഡ്രൈവിംഗ് തുടര്‍ന്നതോടെ സംഭവം മോട്ടോർ വാഹന വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്തി യാത്രക്കാരും നാട്ടുകാരും. ഫോണ്‍വിളി ശ്രദ്ധയില്‍പ്പെട്ടതോടെ ബസ് പിടികൂടി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. തിരുവനന്തപുരത്താണ് തിരക്കുള്ള റോഡിലൂടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചത്. കൂടുതൽ വായിക്കാം
