Asianet News MalayalamAsianet News Malayalam

പത്തനാപുരത്ത് പേപ്പട്ടികളുടെ ആക്രമണം; കുട്ടികൾ ഉൾപ്പടെ പത്ത് പേർക്ക് പരിക്ക്

തെരുവുനായ ശല്യം കൂടുന്നത് ചൂണ്ടികാട്ടി പിറവന്തൂർ പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. 

dog attack ten persons including children in pathanapuram
Author
Kollam, First Published Oct 9, 2019, 9:03 PM IST

കൊല്ലം: പത്തനാപുരത്ത് പേപ്പട്ടിയുടെ കടിയേറ്റ് നാല് കുട്ടികള്‍ ഉള്‍പ്പടെ പത്ത് പേർക്ക് പരിക്ക് പറ്റി. കടക്കാമൺ കോളനി നിവാസികള്‍ക്കാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയത്.

കടക്കാമൺ കോളനിക്ക് സമിപം കളിച്ച് കൊണ്ടിരുന്ന  നാല് കുട്ടികള്‍ക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. പരിക്ക് പറ്റിയ നാല് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികള്‍ക്ക് മുഖത്താണ് കടിയേറ്റത്. തുടർന്ന് കോളനിയില്‍ എത്തിയ പേപ്പട്ടി  വീടിന് പുറത്ത് നിന്നവരെ കടിച്ചു. പരിക്ക് പറ്റിയ ഇവരെല്ലാം പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളനിയിലെ വളർത്ത് മൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. പേപ്പട്ടിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

തെരുവുനായ ശല്യം കൂടുന്നത് ചൂണ്ടികാട്ടി പിറവന്തൂർ പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. പേപ്പട്ടിയുടെ ആക്രണം വർദ്ധിക്കാൻ തുടങ്ങിയതോടെ  കുട്ടികളെ സ്കൂളില്‍ പോലും വിടാൻ സാധക്കാത്ത അവസ്ഥയിലാണ് പ്രദേശ വാസികൾ.‌‌‌
 

Follow Us:
Download App:
  • android
  • ios