റോഡിലൂടെ വളവ് തിരിഞ്ഞുവരുന്നതിനിടെ പെട്ടെന്ന് നായ കുറുകെ കടക്കുകയായിരുന്നു

മലപ്പുറം:മലപ്പുറം എടവണ്ണയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് കാർ അപകടത്തിൽ പെട്ടു. എടവണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന കാർ നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെ ആണ് അപകടം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോഡിലൂടെ വളവ് തിരിഞ്ഞുവരുന്നതിനിടെ പെട്ടെന്ന് നായ കുറുകെ കടക്കുകയായിരുന്നു. ഇതോടെ ബ്രേക്ക് ചവിട്ടിയെങ്കിലും കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു. രണ്ടു തവണയാണ് കാര്‍ തലകീഴായി മറിഞ്ഞത്. എടവണ്ണ സ്വദേശികളായ 2 പേരാണ് കാറിൽ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് അപ്രതീക്ഷിതമായി രാജിവെച്ചു; യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ പ്രതിസന്ധി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates