നായയ്ക്കായി തിരിച്ചൽ നടത്തിവരുന്നതിനിടെയാണ് ഫേസ്ബുക്കിലെ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. ഇത് പ്രതികളെ പിടികൂടാൻ പൊലീസിന് സഹായമായി.

കോട്ടയം: മോഷണം പോയ നായയെ തിരയുന്നതനിടെ നായയെ സോഷ്യൽ മീഡിയയിൽ കണ്ടെത്തി ഉടമ. മോഷണം പോയ നായയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പ്രതികളുടെ ബന്ധു ഫേസ്ബുക്കിഷ പോസ്റ്റ് ചെയ്തതോടെയാണ് പ്രതികളെ കയ്യോടെ പൊക്കിയത്. 

കോട്ടയം നാട്ടാശ്ശേരിയിൽ നിന്നാണ് മോഷണം പോയത്. നായയ്ക്കായി തിരിച്ചൽ നടത്തിവരുന്നതിനിടെയാണ് ഫേസ്ബുക്കിലെ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. ഇത് പ്രതികളെ പിടികൂടാൻ പൊലീസിന് സഹായമായി. പ​ഗ് ഇനത്തിൽപ്പെട്ട നായയാണ് മോഷണം പോയത്. നട്ടാശ്ശേരി സ്വദേശികളായ 20 കാരനായ ശ്രീദേവ്, 19കാരനായ ജസ്റ്റിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച നായയെ ഇവ‍ർ തൃശൂരിലെ ബന്ധുവിന് കൈമാറിയിരുന്നു. 

എട്ട് മാസം പ്രായമുള്ള നായയെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് ഇവ‍ർ മോഷ്ടിച്ചത്. തൃശൂരിലെത്തിയ പൊലീസ് നായയെ കണ്ടെത്തി ഉടമസ്ഥന് കൈമാറി. അറസ്റ്റിലായ ശ്രീദേവ് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എയ‍​ർ​ഗൺ ഉപയോ​ഗിച്ച് അയൽവാസിയെ വെടിവച്ച കേസ്, കഞ്ചാവ് കേസ് എന്നിവയിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.