ചാരുംമൂട്: താമരക്കുളം പച്ചക്കാട് 2936-ാം നമ്പർ എസ്. എൻ. ഡി. പി ശാഖാ മന്ദിരത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചയാളെ നൂറനാട് പോലീസ് പിടികൂടി. പള്ളിക്കൽ ചെറുകുന്നം തിരങ്കാലായിൽ സുനിലിനെ (27) യാണ് സി. ഐ വി. ആർ. ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച രാവിലെയായിരുന്നു മോഷണം. ബൈക്കിലെത്തിയ ആൾ ബൈക്ക് നിർത്തിയ ശേഷം ചാക്കുമായി വന്ന് കാണിക്ക വഞ്ചി എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മന്ദിരത്തിലെ സി. സി. ടി. വിയിൽ നിന്ന് ലഭിക്കുകയും ഇത് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.