അമ്പലപ്പുഴ പുന്നപ്രയിൽ സിപിഐ നേതാവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. അക്രമികൾ പുറത്തുനിന്ന് വാതിൽ പൂട്ടിയതിനാൽ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പ്രയാസപ്പെട്ടു.  

അമ്പലപ്പുഴ: വീടിന് മുന്നിൽ വെച്ചിരുന്ന ബൈക്ക് കത്തിച്ച നിലയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡിൽ പനഞ്ചിക്കൽ വീട്ടിൽ പി ജി ട്രില്ലിമോന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന KL 04 എആർ 2227 നമ്പർ ഫാസിനോ സ്കൂട്ടറാണ് കഴിഞ്ഞ രാത്രിയിൽ കത്തിച്ച നിലയിൽ കണ്ടത്. ട്രില്ലിമോൻ സിപിഐയുടെ ചെഗുവര ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ്. വാഹനം ഭാര്യാ സഹോദരിയുടെ പേരിലുള്ളതാണ്. സഹോദരിയുടെ ഭർത്താവ് മരിച്ചതിനുശേഷം രണ്ടു വർഷമായി ട്രില്ലിമോനാണ് ഈ വാഹനം ഉപയോഗിക്കുന്നത്. രാത്രി 11.30 ഓടെ ശബ്ദം കേട്ട് ജനൽ തുറന്നപ്പോൾ സ്കൂട്ടർ കത്തുന്നതാണ് കണ്ടത്.അക്രമികൾ പുറത്തുനിന്ന് പ്രധാന വാതിൽ പൂട്ടിയിരുന്നതിനാൽ തുറക്കാൻ പ്രയാസപ്പെട്ടു .അടുക്കള വാതിൽ തുറന്നാണ് ട്രില്ലിയും ഭാര്യ ജാസ്മിനും പുറത്തിറങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

ഉടൻ തന്നെ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ പൂർണമായി കത്തി നശിച്ചു.വീടിനോട് ചേർന്ന് ചെറിയ ഷെഡ്ഡിലാണ് വാഹനം സൂക്ഷിച്ചിരുന്നത് . തൊട്ടടുത്തുണ്ടായിരുന്ന ഫർണീച്ചറും, ചെറിയ സൈക്കളും . മറ്റ് സാധനങ്ങളും കത്തി നശിച്ചു. പ്രദേശത്ത്. ഏതാനും നാൾ മുൻപുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ അക്രമം നടന്നതെന്ന് സൂചനയുണ്ട്. പുന്നപ്ര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.