മരണ കാരണം ഉള്ളിൽ വിഷം ചെന്നതാണെന്ന് ഡോക്ടർ മാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി

ആലപ്പുഴ: പതിനൊന്നു ദിവസം പ്രായം വരുന്ന ആൺകുഞ്ഞിനെ ആണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്ന് ആശുപത്രി വൃത്തങ്ങൾ സംശയം പ്രകടിപ്പിക്കുന്നത്. ആലപ്പുഴ തത്തംപ്പള്ളി അവലൂക്കുന്നു വാർഡിൽ സുരഭി (23) - കാർത്തി ദമ്പതികളുടെ കടിഞ്ഞുൽ പ്രസവത്തിലുണ്ടായ കുട്ടിയാണ് സംശയാസ്പദമായി ഇന്ന് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 21 ന് ആണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സുരഭി ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് 26 തീയതി കുട്ടിഅസുഖം ബാധിതനാകുകയായിരുന്നു. ഇതs തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് (വെള്ളി) രാവിലെ 8 - 30 ഓടെ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം ഉള്ളിൽ വിഷം ചെന്നതാണെന്ന് ഡോക്ടർ മാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി.